മലപ്പുറം: കനത്ത മഴയെത്തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള ധനസഹായം നൽകുമെന്നു റവന്യു മന്ത്രി എ.പി. അനിൽകുമാർ. മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുകൾ, കന്നുകാലികൾ, കൃഷി എന്നിവയ്ക്ക് നഷ്ടം സംഭവിച്ചവർക്കും സഹായം ഉറപ്പാക്കും. റാന്നിയിൽ അടക്കം മാലിന്യനീക്കത്തിനു നടപടികൾ സ്വീകരിക്കും. സർക്കാർ സംവിധാനങ്ങളോടൊപ്പം സന്നദ്ധസംഘടനകളെയും ചേർത്ത് മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.